Monday 17 September 2012

മഴ

മഴ

മേഘങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന ഘനീകരണത്തിന്റെ ഫലമായി ജലകണികകളുടെ വലിപ്പം കൂടുന്നു. വലിപ്പമേറിയ ജലകണികകള്‍ക്ക് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാന്‍ കഴിയാതെ ഭൂമിയിലേക്കു മഴയായി പതിക്കുന്നു.



ശൈലവൃഷ്ടി


കടലില്‍ നിന്നും വരുന്ന നീരാവിപൂരിത വായു പര്‍വതത്തില്‍ തട്ടി ഉയരുന്നു. ഇങ്ങനെ ഉയര്‍ന്നു പൊങ്ങുന്ന വായു ഘനീഭവിക്കുകയും കാറ്റിന് അഭിമുഖമായ പര്‍വതച്ചെരുവില്‍    മഴ ലഭിക്കുകയും ചെയ്യുന്നു. മറുഭാഗത്ത് മഴ നിഴല്‍ പ്രദേശമായിരിക്കും

സംവഹന വൃഷ്ടി

 ചൂടുപിടിച്ച ഭൗമോപരിതല വായു നീരാവിയോടൊപ്പം അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു പൊങ്ങുന്നു. ഉയരങ്ങളില്‍ വെച്ച്  ഇവ തണുത്ത് ഘനീഭവിച്ച് മഴയായി പതിക്കുന്നു.


                  ചക്രവാത വൃഷ്ടി

ചക്രവാതത്തിന്റെ മദ്ധ്യ ഭാഗത്ത് ഉഷ്ണ വായുവും ശീതവായുവും കൂട്ടിമുട്ടുന്നു.ഈ സമയം ഉഷ്ണ വായുവിനെ ശീതവായു മുകളിലേക്ക് തള്ളുന്നു. വായു ഉയര്‍ന്നു പൊങ്ങുന്ന സമയം അതിലുള്ള നീരാവി തണുത്ത് മഴയായി പതിക്കുന്നു.


No comments:

Post a Comment