Monday 17 September 2012

മര്‍ദ്ദമേഖലകള്‍

മര്‍ദ്ദമേഖലകള്‍

ഭൂമിയില്‍ ചില അക്ഷാംശരേഖകളെ കേന്ദ്രീകരിച്ച് ഏതാണ്ട് ഒരേ മര്‍ദ്ദം അനുഭവപ്പെടുന്നു. ഇത്തരം പ്രദേശങ്ങളെ ആഗോളമര്‍ദ്ദമേഖലകള്‍ എന്നു പറയുന്നു


മദ്ധ്യരേഖ ന്യൂനമര്‍ദ്ദമേഖല




     ഭൂമദ്ധ്യരേഖയുടെ ഇരുവശങ്ങളില്‍ ഏതാണ്ട് 50 മുതല്‍ 100 വരെ വ്യപ്തിയില്‍ ഈ മര്‍ദ്ദമേഖല സ്ഥിതിചെയ്യുന്നു. വര്‍ഷം മുഴുവന്‍ ഇവിടെ ഉയര്‍ന്ന താപം അനുഭവപ്പെടുന്നു. ഇങ്ങനെ, ഉയര്‍ന്ന താപം നിമിത്തം ഈ മേഖലയിലെ വായു ചൂടുപിടിച്ച് വികസിക്കുകയും ലംബതലത്തില്‍ ഉയര്‍ന്നു പൊങ്ങുകയും ചെയ്യുന്നു.

             
                   ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലകള്‍







 
ഏകദേശം 300 വടക്കും 300 തെക്കും അക്ഷാംശങ്ങളിലായാണ് ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലകള്‍ സ്ഥിതിചെയ്യുന്നത്. ഭൂമദ്ധ്യരേഖാപ്രദേശങ്ങളില്‍ നിന്നും ചൂടുപിടിച്ച് ഉയര്‍ന്ന് പൊങ്ങുന്ന വായു കൊറിയോലിസ് പ്രഭാവത്തിന്റെ സ്വാധീനത്താല്‍ വ്യതിചലിക്കപ്പെട്ട് ഈ അക്ഷാംശങ്ങളില്‍ കേന്ദ്രീകരിക്കുന്നത് ഇവിടെ ഉച്ചമര്‍ദ്ദമേഖല രൂപപ്പെടുന്നതിന് കാരണമാകുന്നു

  ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖലകള്‍



കുറഞ്ഞ താപം അനുഭവപ്പെടുന്ന മേഖലകളാണ് ഇവ(600 വടക്കും 600 തെക്കും). എന്നാല്‍ ഈ മേഖലകളില്‍ അനുഭവപ്പെടുന്ന ശക്തമായ കൊറിയോലിസ് പ്രഭാവത്തിന്റെ ഫലമായി ധ്രുവപ്രദേശത്ത് നിന്നും വീശുന്ന കാറ്റ് ചുഴറ്റിമാറ്റപ്പെടുന്നു. അതിനാല്‍ ഈ മേഖല ഒരു ന്യൂനമര്‍ദ്ദപ്രദേശമായി നിലകൊള്ളുന്നു.


 ധ്രുവീയ ഉച്ചമര്‍ദ്ദമേഖലകള്‍

 

 

താപം ഏറ്റവും കുറച്ച് ലഭിക്കുന്ന ഈ മേഖലയിലെ വായു തണുത്തതായിരിക്കും. തണുത്തവായു ഇവിടെ ശക്തമായി മര്‍ദ്ദംപ്രയോഗിക്കുകയും ചെയ്യുന്നു. ഒപ്പം ഉപധ്രുവീയമേഖലകളില്‍ നിന്നും ചുഴറ്റിമാറ്റപ്പെടുന്ന വായു ഇവിടെ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അതിനാലാണ് ധ്രുവപ്രദേശങ്ങള്‍ ഉച്ചമര്‍ദ്ദമേഖലകളായി തീര്‍ന്നിട്ടുളളത്.


 താഴെക്കൊടുത്തിരിക്കുന്ന പട്ടിക മര്‍ദ്ദമേഖല രൂപപ്പെടുന്നതിനുള്ള  പ്രധാനകാര​ണം താപീയ ഘടകമാ​ണോ ഗതീയഘടകമാ​ണോ  എന്നുകണ്ടെത്തി   പൂരിപ്പിക്കുക

മര്‍ദ്ദമേഖല രൂപീകര​ണകാരണം
മദ്ധ്യരേഖ ന്യൂനമര്‍ദ്ദമേഖല
ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലകള്‍
ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖലകള്‍
ധ്രുവീയ ഉച്ചമര്‍ദ്ദമേഖലകള്‍



No comments:

Post a Comment